ഷിരൂരിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയവര്ക്കായുള്ള തിരിച്ചില് പുരോഗമിക്കുന്നു. രക്ഷാപ്രവര്ത്തനത്തിന് മേല്നോട്ടം വഹിക്കാന് കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഷിരൂരിലെത്തി. നിലവില് സൈന്യമെത്തേണ്ട സാഹചര്യമില്ലെന്നും, കുടുംബങ്ങള്ക്ക് കേന്ദ്രസര്ക്കാര് സഹായം നല്കുമെന്നും എന്.ഡി.ആര്.എഫ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറുപതിലേറെ രക്ഷാപ്രവര്ത്തകരാണ് തിരച്ചിലില് ഏര്പ്പെട്ടിരിക്കുന്നത്. സിഗ്നല് ലഭിച്ച മൂന്നിടങ്ങളില് റഡാര് ഉപയോഗിച്ച് എന്.ഐ.ടി. സംഘത്തിന്റെ പരിശോധന തുടരുകയാണ്. എന്നാല് നനഞ്ഞ മണ്ണായതിനാല് സിഗ്നല് കൃത്യമല്ല. ലോറിയെക്കുറിച്ച് കൃത്യമായ സൂചനകളിലേക്ക് ഇതുവരെ എത്താനായില്ലെന്നാണ് സൂചന.
ഷിരൂരിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയവര്ക്കായുള്ള തിരിച്ചില് പുരോഗമിക്കുന്നു
