പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു കുട്ടികളേയും ഫയർഫോഴ്സെത്തി രക്ഷിച്ചു. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികൾ കുടുങ്ങിയിരുന്നത്. സ്കൂൾ കുട്ടികളായ മൂന്നു പേരാണ് പുഴയിൽ കുടുങ്ങിയിരുന്നത്. പുഴയിൽ ഏണിവെച്ചുകൊണ്ടാണ് കുട്ടികളെ രക്ഷിച്ചത്. ഈ ഏണിയിലൂടെ കുട്ടികളെ കയറ്റി കരയിലെത്തിക്കുകയായിരുന്നു. ഇതിൽ ഒരാൾ പുഴയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടാളും പുഴയ്ക്ക് നടുവിൽ പെടുകയായിരുന്നു. മീൻ പിടിക്കാനിറങ്ങിയപ്പോഴാണ് പുഴയുടെ നടുവിൽ പെട്ടതെന്ന് നാട്ടുകാർ പറയുന്നു.
പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ചു
