താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാകും മറ്റെല്ലാവരും പത്രിക പിൻവലിച്ചു. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മൽസരം നടക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്. അതോടൊപ്പം തെരഞ്ഞെടുപ്പില് നിന്ന് നടന് ബാബുരാജും പിൻമാറി. ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്പ്പിച്ച ബാബുരാജ് മത്സരത്തില് നിന്ന് പിന്മാറണമെന്ന് പല അഭിനേതാക്കളും പരസ്യമായി ആവശ്യമുയര്ത്തിയിരുന്നു. ഒപ്പം അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൻ എന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് അറിയിച്ചു.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ
