തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടര് ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നല്കി. ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല് സർവീസ് ചട്ടലംഘനമാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് നോട്ടീസിൽ പറയുന്നത്. കാരണം കാണിക്കല് നോട്ടീസ് ശിക്ഷ നടപടി അല്ലെന്നും നടപടി ക്രമങ്ങളുടെ ഭാഗമാണെന്നുമാണ് ഉദ്യോഗസ്ഥര് അറിയിക്കുന്നത്.
ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നല്കി
