അഭിമാന ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ ആണ് ഇവിടെ ആരംഭിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയ്ക്ക് സ്വന്തമായി സ്പേയ്സ് സ്റ്റേഷൻ ഉണ്ടാകുമെന്നും ബഹിരാകാശാത്തെ അറിയാത്ത കാര്യങ്ങള്‍ അറിയാൻ ഇത് സഹായകമാകും. അമൃത് കാലത്തില്‍ ഇന്ത്യയുടെ സ്വന്തം റോക്കറ്റില്‍ ഇന്ത്യക്കാര്‍ ചന്ദ്രനിലിറങ്ങുന്നത് യഥാര്‍ത്ഥ്യമാകുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളെ അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും സഞ്ചാരികള്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ സാഹസികതയാണെന്നും തുമ്പ വിഎസ്എസ്യിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.
ഗഗൻയാൻ സഞ്ചാരികള്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ സാഹസികതയാണെന്ന് പ്രധാനമന്ത്രി
