സർക്കാർ രൂപീകരിക്കുന്നതിൽ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവുവിന്റേയും നിലപാടുകൾ നിർണായകമാകും.കിങ് മേക്കർ ചന്ദ്രബാബു നായിഡു നിർണായക ഉപാധികൾ മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉൾപ്പടെ വാങ്ങാനാണ്ചന്ദ്രബാബു നായിഡുവിന്റെ നീക്കം. സുപ്രധാന ക്യാബിനറ്റ് പദവികൾ ടിഡിപിക്കും ജനസേനയ്ക്കും ആയി ആവശ്യപ്പെടുമെന്നും എൻഡിഎ കൺവീനർ സ്ഥാനം ഉറപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും തുടരുന്ന നിതീഷിന്റെ മൗനത്തില് ബിജെപിക്ക് ആശങ്കയുണ്ട്.
സർക്കാർ രൂപീകരിക്കുന്നതിൽ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവുവിന്റേയും നിലപാടുകൾ നിർണായകമാകും
