കൊല്ലത്ത് നേടിയത് രാഷ്ട്രീയ വിജയമെന്ന് എൻകെ പ്രേമചന്ദ്രൻ. അപകീർത്തികരമായ ആരോപണം തന്നെയാണ് കൊല്ലത്ത് തനിക്കെതിരെ ഇത്തവണ നടന്നത്. താൻ ബിജെപിയിൽ പോകുമെന്ന് സിപിഎം വ്യാജപ്രചാരണം നടത്തി. അതെല്ലാം പൊളിഞ്ഞുവെന്നും കൊല്ലത്ത് നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ – ന്യൂനപക്ഷ സമൂഹം ഒന്നാകെ യുഡിഎഫിനെ പിന്തുണച്ചു. കൊല്ലത്ത് ഉൾപ്പടെ എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും ബിജെപിയിലേക്ക് വോട്ട് ചോർച്ച ഉണ്ടായി. ഇത് ഗൗരവതരണമാണെന്നും കർശനമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് നേടിയത് രാഷ്ട്രീയ വിജയമെന്ന് എൻകെ പ്രേമചന്ദ്രൻ
