കെഎസ്ആർടിസി സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഇനി ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും. സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കെഎസ്ആർടിസി പ്രസിദ്ധീകരിച്ചിരുന്നു.വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി ആണ് ഇത്. സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആർടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്സൈറ്റിൽ കയറിയാൽ പട്ടിക കാണാം. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്കൂള് രജിസ്ട്രേഷൻ / കോളജ് രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.കെഎസ്ആർടിസി ഹെഡ് ഓഫീസിൽ നിന്നും എസ് എം എസ് / ഇ മെയിൽ ലഭിച്ചതിനു ശേഷം സ്ഥാപനങ്ങൾക്ക് ലോഗിൻ ചെയ്ത് തുടർ നടപടികൾ പൂർത്തിയാക്കാം. വിശദവിവരങ്ങൾക്ക് keralaconcession@gmail.com എന്ന ഇ – മെയിലിൽ ബന്ധപ്പെടാമെന്നും കെഎസ്ആർടിസി അറിയിച്ചു.പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള് സ്കൂള് / കോളജ് ലോഗിൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലിസ്റ്റിൽ ഉള്ള സ്കൂളിന്റെ ഇ-മെയിൽ വിലാസം ഉപയോഗിക്കണം. ഫോർഗോട്ട് പാസ്വേഡ് മുഖേന പാസ്വേർഡ് റീസെറ്റ് ചെയ്ത് സ്കൂളിന്റെ ഇ മെയിലിൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ച് തുടർനടപടികൾ പൂർത്തിയാക്കണമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
കെഎസ്ആർടിസി സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഇനി ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും
