കാറഡുക്ക സൊസെറ്റി തട്ടിപ്പിൽ മുഖ്യ പ്രതി കെ രതീശൻ, ഇയാളുടെ റിയൽ എസ്റ്റേറ്റ് പങ്കാളി മഞ്ഞക്കണ്ടി ജബ്ബാർ എന്നിവർ പിടിയിലായി. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് ഇരുവരും പിടിയിലായതെന്നാണ് വിവരം. നേരത്തെ കേസിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു.സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ കഴിഞ്ഞ മാസം 13 നായിരുന്നു പൊലീസ് കേസെടുത്തത് .മൂന്ന് പങ്കാളികളെ ആദൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാങ്ക് സെക്രട്ടറികൂടിയായ കര്‍മ്മംതൊടി സ്വദേശി കെ. രതീശന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ്അന്വേഷിക്കുന്നത് .
കാറഡുക്ക സൊസെറ്റി തട്ടിപ്പിൽ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയിൽ
