പത്തനംതിട്ടയിൽ അടുത്തിടെ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ്റെ പിറന്നാൾ ആഘോഷമാണ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് കഴിഞ്ഞദിവസം നടുറോഡിൽ സംഘടിപ്പിച്ചത് ഈ സംഭവുമായി ബന്ധപ്പെട്ട് 26 പേർക്കെതിരെ മലയാലപ്പുഴ പൊലീസ് കേസെടുത്തു. ഇഡ്ഡലി എന്ന ശരൺ ചന്ദ്രൻ ഉൾപ്പെടെ 26 പേർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേർന്ന് പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചതിനാലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ശനിയാഴ്ച രാത്രി പൊതുനിരത്തിൽ സംഘടിപ്പിച്ച ശരണിന്റെ പിറന്നാൾ ആഘോഷത്തിൽ അമ്പതിലധികം യുവാക്കൾ ഒത്തുകൂടി. കാറിന്റെ ബോണറ്റിൽ നിരത്തിവെച്ച കേക്കുകളിൽ കാപ്പാ എന്ന് എഴുതിയ കേക്കും ഉണ്ടായിരുന്നു. വെറൈറ്റി ആഘോഷം റീലുകളാക്കി ഇവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കാപ്പാ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്ത് പൊലീസ്
