വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തില് നിരാശ പങ്കുവച്ച് ഇന്ത്യന് ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷ. ഇന്ന് ഫൈനല് മത്സരം നടക്കാനിരിക്കെയാണ് തീരുമാനമുണ്ടായതെന്നും, മത്സരത്തില് നിന്ന് വിനേഷിനെ അയോഗ്യയാക്കിയതില് ഞെട്ടിപ്പോയെന്നും ഉഷ വാര്ത്താസമ്മേളനത്തില് പറഞ്ഞു. വിനേഷിന് എല്ലാവിധ പിന്തുണയും നല്കുന്നുണ്ടെന്നും, വിനേഷിനെ അയോഗ്യയാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന് റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ യുഡബ്ല്യുഡബ്ല്യുവിന് അപ്പീല് നല്കിയിട്ടുണ്ട്. ഐഒഎ അത് സാധ്യമായ രീതിയില് പിന്തുടരുന്നുണ്ടെന്നും അവർ പറഞ്ഞു. വിനേഷും ഡോ ദിന്ഷോ പര്ദിവാലയുടെ നേതൃത്വത്തിലുള്ള മെഡിക്കല് ടീമും ഷെഫ് ഡി മിഷന് ഗഗന് നാരംഗും ഭാരം കുറയ്ക്കാന് വേണ്ടി രാത്രി മുഴുവന് നടത്തിയ അശ്രാന്ത പരിശ്രമത്തെക്കുറിച്ച് തനിക്കറിയാമെന്നും പിടി ഉഷ കൂട്ടിച്ചേർത്തു.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില് പ്രതികരിച്ച് പി ടി ഉഷ
