ബിജെപിയുടെ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ നിലപാടില് നിന്നാണ് വഖഫ് ഭേദഗതി ബില്ലിന് രൂപം നല്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. വഖഫ് സ്വത്തുകളില് നിന്നുള്ള വരുമാനം മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനാണ് ഉപയോഗിക്കേണ്ടതെന്നും അതിന് വിരുദ്ധമായ കൈകടത്തലുകള് നമ്മുടെ രാജ്യത്തിന്റെ മതേതരനിലപാടുകള്ക്ക് കളങ്കമാണെന്നും സുധാകരന് വ്യക്തമാക്കി. വഖഫ് ബോര്ഡിന്റെ അധികാരം കവരാനാണ് മോദി സര്ക്കാര് ശ്രമിക്കുന്നത്. യുപിഎ സര്ക്കാര് വഖഫ് ബോര്ഡുകള്ക്ക് പ്രത്യേക പരിഗണനയാണ് നല്കിയിരുന്നതെന്നും സുധാകരന് പറഞ്ഞു
യുപിഎ സര്ക്കാര് വഖഫ് ബോര്ഡുകള്ക്ക് പ്രത്യേക പരിഗണനയാണ് നല്കിയിരുന്നതെന്ന് കെ സുധാകരന്
