പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് ദുരന്ത മേഖല സന്ദർശിക്കും. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കണ്ണൂരെത്തുന്ന മോദി ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്തബാധിത പ്രദേശങ്ങൾ അദ്ദേഹം ഹെലികോപ്റ്ററിൽ സന്ദർശിക്കും. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് വിവരം. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് സന്ദർശിക്കും
