പുത്തന്‍ മാരുതി സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയിലിറക്കി മാരുതി സുസുക്കി. ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ആറ് വേരിയന്റുകളിലാണ് വിപണിയിലെത്തിയിരിക്കുന്നത്. 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയുമാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പുത്തന്‍ സ്വിഫ്റ്റില്‍ 25.75 കിലോമീറ്റര്‍ മൈലേജാന് ഇന്ധനക്ഷമതയാണ് ഒരുക്കിയിട്ടുള്ളത്. ഇസഡ് സീരീസ് 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിട്ടുള്ളത്. എന്ജിന് 80.4 ബി.എച്ച്.പി. പവറും 111.7 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഇതില്‍ ട്രാന്സ്മിഷന്. വിവിധ നിറങ്ങളില്നിരവധി മോണോ ടോണ്‍ നിറങ്ങള്‍ക്കൊപ്പം രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. സിസ്ലിംഗ് റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍ കൂടാതെ ലസ്റ്റര്‍ ബ്ലൂ, നോവല്‍ ഓറഞ്ച് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളിലും കാര്‍ ലഭ്യമാണ്. മാത്രമല്ല മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള ലസ്റ്റര്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നീ മൂന്ന് ഡ്യുവല്‍-ടോണ്‍ നിറങ്ങളിലും ഇത് ലഭ്യമാണ്. ഗുജറാത്തിലെ പ്ലാന്റിലാണ് പുതിയ സ്വിഫ്റ്റിന്റെ നിര്‍മാണം.
പുത്തന്‍ മാരുതി സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയിലിറക്കി
