യൂത്ത് കോൺഗ്രസ് പ്രവര്ത്തകരെ മര്ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്ച്ചിൽ പലയിടത്തും സംഘര്ഷം. സെക്രട്ടേറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ മാര്ച്ചിൽ നവ കേരള സദസ്സിന്റെ ബാനറുകൾ കീറി. പൊലീസിന് നേരെ കല്ലും വടികളും ചെരിപ്പുമെറിഞ്ഞു. വടി ഉപയോഗിച്ച് പ്രവര്ത്തകര് പൊലീസിനെ തല്ലുകയും ചെയ്തു. അതോടൊപ്പം ഗാന്ധിയന്മാര് ദുര്ബലരല്ലെന്നും ഇനി തെരുവിൽ തല്ലിയാൽ തിരിച്ചടിച്ച് പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇനി തല്ലിയാൽ തിരിച്ചടിക്കുമെന്ന് നേതാക്കൾ
