സംസ്ഥാനത്തെ ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പാക്കി. കോടതിക്ക് പുറത്ത് പരാതി ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാരൻ ഉമർ ശരീഫ് പറഞ്ഞു. പരസ്പര ധാരണയിൽ പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പരാതിക്കാരൻ പറഞ്ഞു. കേസ് ഒത്തു തീർപ്പായതോടെ ഡിജിപി പരാതിക്കാരന് പണം തിരികെ നൽകും. സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഇത്ര ഗുരുതരമായ പരാതി വരുന്നതും കോടതിയുടെ ഇടപെടലുണ്ടാകുന്നതും അസാധാരണമാണ്.ഭൂമിയുടെ പേരിലുള്ള ലോൺ വിവരം മറച്ചുവെച്ച് വിൽപ്പന കരാർ ഉണ്ടാക്കിയത് ഗുരുതര കുറ്റമാണ്.കഴിഞ്ഞ മാസം 24 നാണ് പ്രവാസിയായ ഉമർ ശരീഫ് മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയത്.
സംസ്ഥാനത്തെ ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പാക്കി
