മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസും കുടുംബവും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമിയുടെ കണക്കുകള്‍ വ്യക്തമാക്കിയും തുടര്‍ നടപടികള്‍ വിശദീകരിച്ചും കോഴിക്കോട് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ്. തോമസും കുടുംബവും കൈവശം വച്ചിരിക്കുന്ന അഞ്ചേമുക്കാൽ ഏക്കർ മിച്ചഭൂമി ഒരാഴ്ചയ്ക്കകം സർക്കാരിലേക്ക് വിട്ടു കൊടുക്കണമെന്നും, വിട്ടു നല്‍കാത്ത പക്ഷം തഹസില്‍ദാര്‍ ഭൂമി ഏറ്റെടുക്കണമെന്നും കോഴിക്കോട് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു.
ജോർജ് എം തോമസ് കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി ഒരാഴ്ചയ്ക്കകം സർക്കാരിലേക്ക് വിട്ടു കൊടുക്കണമെന്ന് ലാൻഡ് ബോർഡ് ഉത്തരവ്
