കരയുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായി തിങ്കളാഴ്ചയുണ്ടായ ആക്രമണങ്ങളിൽ തങ്ങളുടെ 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേനാ വക്താവ് അറിയിച്ചു. ഒരു കെട്ടിടത്തില്‍ ഹമാസ് നടത്തിയ സ്ഫോടനത്തിൽ 21 പേരും മറ്റൊരു ആക്രമണത്തിൽ മൂന്ന് പേരുമാണ് മരിച്ചത്. അതോടൊപ്പം 195 പലസ്തീനികളെ ഒരൊറ്റ ദിവസം ഇസ്രയേൽ കൊന്നൊടുക്കിയതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ ഖാൻ യൂനിസ് വളഞ്ഞ ഇസ്രയേൽ സൈന്യം ശക്തമായ കര, നാവിക, വ്യോമ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഖാൻ യൂനിസിലെ ഒരു ആശുപത്രിയിൽ ഇരച്ചുകയറിയ ഇസ്രയേൽ സേനാംഗങ്ങള്‍ ആശുപത്രി ജീവനക്കാരെ പിടികൂടിയതായി ഗാസ ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു.
ഗാസയിൽ തിങ്കളാഴ്ചയുണ്ടായ ആക്രമണങ്ങളിൽ 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ
