സെപ്റ്റംബർ 14 ന് നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാൽ ചട്ടം രൂപീകരിക്കാനും കഴിയുന്നില്ല. രാജ് ഭവൻ മാർച്ച് അടക്കം സംഘടപ്പിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെ ഇടുക്കിയിലെ സിപിഎം പുതിയ പ്രതിഷേധ രീതി തെരഞ്ഞെടുത്തിരിക്കുകയാണ്. റിപ്പബ്ലിക്ക് ദിനത്തില്‍ ഗവര്‍ണര്‍ക്ക് ഇടുക്കിയില്‍ നിന്ന് ഒരു ലക്ഷം പ്രതിഷേധ ഇ- മെയില്‍ അയക്കാനാണ് തീരുമാനം. ഇതിനുശേഷം രാജ് ഭവന് മുന്നിൽ കുടില്‍കെട്ടിയുള്ള അനിശ്ചിതകാല സമരം സംബന്ധിച്ചും എൽ ഡി എഫ് യോഗം തീരുമാനമെടുത്തേക്കും.
പുതിയ സമരവുമായി ഇടുക്കിയിലെ സിപിഎം
