റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ച സന്തോഷത്തിലാണ് എറണാകുളം ചിറ്റൂർ സെന്റ് മേരിസ് യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ആൽജിൻ വിൻസെന്റ്, കെ.ബി. ശ്രീജിത്ത്, ആദിഷ് വിനോദ്, അധ്യാപകൻ അഭിലാഷ് ടി. പ്രതാപ് എന്നിവരാണ് ഡൽഹിയിലെത്തുക. 16 അടി നീളത്തിലും 14 അടി വീതിയിലും ഇന്ത്യയുടെ ഭൂപടം നിർമ്മിച്ച് അതിൽ അയവദാന സന്ദേശം രേഖപ്പെടുത്തി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ഒപ്പ് രേഖപ്പെടുത്തി. അവയവദാന സമ്മത പത്രവും ശേഖരിച്ചു. സന്ദേശം 2015 ൽ പ്രധാനമന്ത്രിക്ക് അയച്ചു. സ്കൂളിന്റെ ഈ പ്രവർത്തനത്തെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിലും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിക്കുന്നത്.
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം കിട്ടിയ സന്തോഷത്തിൽ എറണാകുളം ചിറ്റൂർ സെന്റ് മേരിസ് യു പി സ്കൂൾ
