കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയ്ക്ക് ജാമ്യം നൽകാനാവില്ലെന്ന് ഹൈക്കോടതി . ഹൈദരാബാദ് ഫോറൻസിക് ലാബിൽ നിന്നും പ്രോസിക്യൂഷൻ ഇതുവരെ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം വേണമെന്ന ജോളിയുടെ ആവശ്യം അംഗീകരിക്കാൻ ആവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരാണ് ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടത്. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് കൊലപാതകങ്ങൾ നടന്നത്. 2019 ലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ പുറംലോകം അറിഞ്ഞത്. എം എം മാത്യു മഞ്ചാടിയിൽ, സിലി എന്നിവരെ കൊലപെടുത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സി എസ് ഡയസ് തള്ളിയത്.
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയ്ക്ക് ജാമ്യം നൽകാനാവില്ലെന്ന് ഹൈക്കോടതി
