വഖഫ് ബോർഡ് പുനസംഘടിപ്പിക്കുമ്പോൾ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വഖഫ് ബോഡിന്റെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബോർഡ് പുനസംഘടിപ്പിക്കുമ്പോൾ ആനുപാതികമായി ഇതര സമുദായക്കാരെ ഉൾപ്പെടുത്താമെന്ന് അറിയിച്ചത്. എന്നാൽ നിലവിലുള്ള ബോർഡിൽ ഇവരെ രണ്ടുപേരെ ഉൾപ്പെടുത്തുന്നതിന് പകരം പൂർണ്ണ പുനസംഘടനയാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പുതുക്കിയ കേന്ദ്ര നിയമം പാലിക്കേണ്ടി വരുമെന്നും അതിന് വഴിയൊരുക്കിയത് പിണറായി സർക്കാർ ആണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വിശദീകരിച്ചു.
വഖഫ് ബോർഡ് പുനസംഘടിപ്പിക്കുമ്പോൾ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താമെന്ന് സർക്കാർ കോടതിയെ അറിയിച്ചു
