തൊഴിലുറപ്പ് ജോലിക്കിടെ കണ്ണൂർ ചെങ്ങളായിയിൽ തൊഴിലാളികൾക്ക് കിട്ടിയത് സ്വർണ്ണ നിധി. റബ്ബർ തോട്ടത്തിൽ മഴക്കുഴി നിർമ്മാണത്തിനിടെയാണ് ഏറെ പഴക്കം തോന്നിക്കുന്ന നിധി കുംഭം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത് കോടതിയിലേക്ക് മാറ്റിയ നിധിയിൽ പുരാവസ്തു വകുപ്പ് അന്വേഷണം തുടങ്ങി. മുക്കാൽ അടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് നിധികുംഭം പ്രത്യക്ഷപ്പെടുന്നത്. ആദ്യം ബോംബെന്ന് കരുതിയെങ്കിലും പിന്നീട് പൊട്ടിച്ച് നോക്കിയപ്പോൾ. അകത്ത് നിരവധി വെള്ളിനാണയങ്ങളും സ്വർണ്ണ പതക്കങ്ങളും , സ്വർണ്ണ മുത്തുകളും ലോക്കറ്റുകളും വീട്ടിൽ കൊണ്ടുപോയ തൊഴിലാളി സുലോചന കൂടോത്രം എന്ന് കരുതി പേടിച്ച് അകത്തു കയറ്റിയില്ല. പിന്നീട് പൊലീസിൽ അറിയിക്കുകയായിരുന്നു.
തൊഴിലുറപ്പ് ജോലിക്കിടെ കണ്ണൂർ ചെങ്ങളായിയിൽ തൊഴിലാളികൾക്ക് കിട്ടിയത് സ്വർണ്ണ നിധി
