കന്നട സിനിമ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ‘കാന്താര’യുടെ രണ്ടാം ഭാഗം ആദ്യ ടീസര്‍ എത്തി. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. റിഷഭ് ഷെട്ടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്ത കാന്താരയില്‍ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം റിഷഭ് ഷെട്ടിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരാണ് സഹ എഴുത്തുകാര്‍. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍. ആദ്യ ഭാഗം 16 കോടിയാണ് ബജറ്റെങ്കില്‍ രണ്ടാം ഭാഗം മൂന്നിരട്ടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഡിസംബര്‍ ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
‘കാന്താര’യുടെ രണ്ടാം ഭാഗം ആദ്യ ടീസര്‍
