മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന, ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തന്‍ കാട്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘പൊന്നിന്‍ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും, പൊന്നിന്‍ സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും’ എന്ന പഴയകാല ശ്രദ്ധേയ ഗാനത്തിന്റെ റീമേക്കായാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 25 – നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഇത് 1977-ല്‍ പുറത്തിറങ്ങിയ ‘കണ്ണപ്പനുണ്ണി’ എന്ന മലയാള ചിത്രത്തിലെ പ്രശസ്തമായ ഈ ഗാനത്തിന് പി. ഭാസ്‌കരനാണ് വരികളൊരുക്കിയിട്ടുള്ളത്. കെ. രാഘവനാണ് സംഗീതം നല്‍കിയത്. അന്ന് കെ.ജെ യേശുദാസും പി. ജയചന്ദ്രനും ചേര്‍ന്ന് പാടി അനശ്വരമാക്കിയ ഈ ഗാനം മുരളി ഗോപിയും ദീപക് ബ്ലൂവും ചേര്‍ന്ന് പാടിയാണ് റീമേക്കായി അവതരിപ്പിച്ചിരിക്കുന്നത്. ബി. അജനീഷ് ലോക്നാഥാണ് സംഗീതം.
