വാട്സ്ആപ്പ് തലപ്പത്തേക്ക് ഇന്ത്യക്കാരന്‍. മുംബൈ സ്വദേശിയായ കുനാല്‍ ഷാ(47) ആണ് ഇനി വാട്സ്ആപ്പിനെ നയിക്കുക. ഏഴ് വര്‍ഷം വാട്സ്ആപ്പ് സിഇഒ ആയിരുന്ന വില്‍ കാത്ത്കാര്‍ട്ട് പടിയിറങ്ങിയതോടെയാണ് പുതിയ നിയമനം. പ്രമുഖ ഫിനാന്‍ഷ്യല്‍ ആപ്പായ ക്രെഡിന്റെ തലപ്പത്ത് നിന്നാണ് കുനാല്‍ ഷാ വാട്സാപ്പിലേക്ക് ചേക്കേറുന്നത്. 2015ല്‍ സ്നാപ്ഡീല്‍ ഏറ്റെടുത്ത ഓണ്‍ലൈന്‍ റീചാര്‍ജ് പ്ലാറ്റ്‌ഫോമായ ഫ്രീചാര്‍ജിന്റെ സഹസ്ഥാപകനാണ്. പിന്നീടാണ് ക്രെഡിറ്റ്-കാര്‍ഡ് ബില്‍ പേയ്‌മെന്റ് റിവാര്‍ഡ് പ്ലാറ്റ്‌ഫോമായ ക്രെഡ് സ്ഥാപിച്ചത്. വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയില്‍ നിന്ന് 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിയതിന് പിന്നാലെയാണ് കുനാല്‍ വാട്സാപ്പ് തലപ്പത്തേക്ക് എത്തുന്നത്. പേയ്‌മെന്റുകള്‍, ബിസിനസ് മെസേജിങ്, എഐ ഫീച്ചറുകള്‍ എന്നിവ മെച്ചപ്പെടുത്തി വാട്സ്ആപ്പിനെ അടുത്ത തലത്തിലേക്ക് വികസിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. മിറ്റന്‍ സമ്പത്ത് ക്രെഡിന്റെ താല്‍ക്കാലിക സിഇഒ ആകും.
