സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി നാടക മത്സരത്തിൽ അവതരിപ്പിച്ച കയം എന്ന നാടകം കട്ടക്കയം പ്രേമകഥ എന്ന തന്റെ ചെറുകഥയുടെ വികൃതമായ അനുകരണമാണെന്ന് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത്. തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് കഥ നാടകമാക്കിയത്. സ്കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കുന്ന രചനകളിന്മേൽ പകരപ്പവകാശമുള്ള രചയിതാവിൽ നിന്നും രേഖാമൂലമുള്ള സമ്മതിപത്രം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് സുസ്മേഷ് ചന്ത്രോത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് അഭ്യർത്ഥിച്ചു. കോടതിയിൽ പോകാത്തത് കല മനസ്സിലുള്ള നിരപരാധികളായ കുഞ്ഞുങ്ങളുടെ മനസ്സ് വേദനിക്കാതിരിക്കാൻ മാത്രമാണെന്നും എന്നാൽ നാടകത്തിന്റെ പുനരവതരണങ്ങളുമായി സ്കൂളും നാടക പ്രവർത്തകരും മുന്നോട്ടു പോകുകയാണെങ്കിൽ മത്സര വിധിക്കെതിരെ ഉൾപ്പെടെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹയർ സെക്കന്ററി നാടക മത്സരത്തിൽ അവതരിപ്പിച്ച കയം എന്ന നാടകം വിവാദത്തിൽ
