ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ ഡിഎംഒ സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു . ഇന്ന് രാവിലെ മകൾക്ക് കൂട്ടിരിക്കാനെത്തിയ പാലക്കാട് സ്വദേശിനി ഗായത്രിയെ ആശുപത്രിയുടെ പടിക്കെട്ടിൽ വച്ച് വിഷപ്പാമ്പ് കടിച്ചത്. ചോര പൊടിഞ്ഞതോടെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു.യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ഗായത്രിയുടെ ബന്ധുക്കൾ അറിയിച്ചു.
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ ഡിഎംഒ സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
