തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കാന്‍ കെ പി സി സി ക്യാമ്പ് എക്സിക്യൂട്ടീവ് കർമ്മപദ്ധതി തയ്യാറാക്കി. കോര്‍പ്പറേഷനുകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല കെ സുധാകരന് എം പിയും, വി ഡി സതീശനും, രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ ഏറ്റെടുക്കുന്ന തീരുമാനമാണ് ക്യാമ്പിലുണ്ടായത്. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയാണ് രണ്ട് ദിവസമായി വയനാട് സുല്‍ത്താന്‍ബത്തേരി സപ്ത റിസോര്‍ട്ടില്‍ ചേര്‍ന്ന കെ പി സി സി എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കാന്‍ കെ പി സി സി ക്യാമ്പ് എക്സിക്യൂട്ടീവ് കർമ്മപദ്ധതി തയ്യാറാക്കി
