കൊച്ചിയിലെ കാനകളുടെ ശുചീകരണത്തില് കോടതി തുടര്ച്ചയായി ഇടപെട്ടിട്ടും നടപടികള് കാര്യക്ഷമമാകുന്നില്ലെന്ന് ഹൈക്കോടതി. സര്ക്കാരിനോടും ബന്ധപ്പെട്ട അധികൃതരോടും പറഞ്ഞുമടുത്തുവെന്നും ഒരു മണിക്കൂര് തുടര്ച്ചയായി മഴ പെയ്താല് തന്നെ ജനങ്ങള് ദുരിതത്തിലാവുകയാണെന്നും കോടതി പറഞ്ഞു. അവസാന നിമിഷത്തിലേക്ക് കാര്യങ്ങള് ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ഒരു മാസ്റ്റര് പ്ലാന് വേണ്ടേ എന്നും കോടതി ചോദിച്ചു. പൊതുജനങ്ങൾ ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളിയാൽ കർശന നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
ഒരു മണിക്കൂര് തുടര്ച്ചയായി മഴ പെയ്താല് തന്നെ ജനങ്ങള് ദുരിതത്തിലാവുകയാണെന്ന് കോടതി
