പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള് റിപ്പോര്ട്ടുകളെ തുടര്ന്ന് ഓഹരി വിപണിയില് വന് കുതിപ്പ്. മികച്ച ഭൂരിപക്ഷത്തില് സര്ക്കാര് അധികാരത്തില് വന്നാല് നിലവിലുള്ള നയങ്ങള് തുടരുമെന്ന വിലയിരുത്തലാണ് വിപണിയിലെ മുന്നേറ്റത്തിന്റെ കാരണം. സെന്സെക്സ് 2700 പോയിന്റോളം ഉയര്ന്നു. നിഫ്ടി 750 പോയിന്റാണ് ഉയര്ന്നത്. അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരി വിലയിലും കുതിപ്പുണ്ടായി. എന്നാല് നാളെ ഫലം വരുമ്പോള് ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില് വിപണിയില് താത്കാലിക ഇടിവിനും സാധ്യതയുണ്ടെന്ന് വിദഗ്ധര് വ്യക്തമാക്കുന്നു.
ഓഹരി വിപണിയില് വന് കുതിപ്പ്
