പെരിയാര് കടുവാ സങ്കേത പരിസരത്ത് അനധികൃതമായിട്ടാണ് കേരളം മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിര്മിക്കുന്നതെന്ന വാദമാണ് തമിഴ്നാട് ഉന്നയിച്ചിരുന്നത് എന്നാൽ പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്ന് സര്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്ട്ട്. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്ട്ട് സര്വേ ഓഫ് ഇന്ത്യ അധികൃതര് സുപ്രീം കോടതിയില് സമര്പ്പിച്ചു. തമിഴ്നാട് നല്കിയ ഹര്ജിയെ തുടര്ന്നാണ് സര്വേ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. കേസില് തല്സ്ഥിതി തുടരാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസ് അടുത്ത മാസം 24ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
കേരളത്തിന് അനൂകുലമായ റിപ്പോർട്ടുമായി സർവേ ഓഫ് ഇന്ത്യ
