കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 ൽ 19 സീറ്റും നേടി യുഡിഎഫ് ജയിക്കാൻ കാരണമായത് രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണെന്നും, രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണമെന്നും പ്രവർത്തക സമിതി യോഗത്തിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്. ദളിത് വിഭാഗങ്ങൾക്ക് സംഘടനാ തലത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകുന്നത് വിജയസാധ്യത കൂട്ടുമെന്നും, കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെ വന്നത് കർണാടകത്തിൽ ദളിത് വോട്ട് കോൺഗ്രസിന് അനുകൂലമായി മാറാൻ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്
