എഴുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിഎം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളെന്ന ഒറ്റവരിയാണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗർഗെ മോദിക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ. ആരോഗ്യായുസുകൾ നേരുന്നുവെന്നും കുറിച്ചു. അതോടൊപ്പം പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയനും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിക്ക് ആശംസകളുമായി പ്രമുഖർ
