തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണോ എന്ന് സുപ്രീംകോടതി.മുൻ മന്ത്രി ആൻറണി രാജുവിനെതിരായ കേസിൽ സംസ്ഥാന സർക്കാർ മറുപടി നല്കാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാർ രാജേഷ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു. സത്യവാങ്മൂലം നല്കാൻ കേരളത്തിന് കോടതി കർശനം നിർദ്ദേശം നല്കി.വിദേശി ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ തൊണ്ടിമുതൽ മജിസ്ട്രേറ്റ് കോടതിയിൽ മാറ്റി നല്കി തെളിവ് നശിപ്പിച്ചെന്നാണ് ആൻറണി രാജുവിനെതിരായ കേസ്. പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് എതിരെയാണ് ആൻറണി രാജു സുപ്രീംകോടതിയിൽ അപ്പീൽ നല്കിയത്.
തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണോ എന്ന് സുപ്രീംകോടതി
