ബാര്‍ കോഴ ആരോപണത്തിൽ പുറത്തുവന്ന, ശബ്ദ രേഖ നിഷേധിക്കാതെ ബാറുടമ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോൻ. കെട്ടിടം വാങ്ങാൻ 50 ലക്ഷം പിരിക്കാൻ സംസ്ഥാന പ്രസിഡൻ്റ് സമ്മർദ്ദം ചെലുത്തി. പിരിവ് നടക്കാത്തതിനാൽ തന്നെ വിമര്‍ശിച്ചു,ആ സമ്മർദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടത്. അന്ന് എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓർമ്മയില്ല. ഗ്രൂപ്പിൽ പലർക്കും പണം നൽകാൻ താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാകാം ഓഡിയോ പുറത്ത് പോയതെന്നും അനിമോൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. അന്വേഷണ സംഘം അനിമോനെ രഹസ്യമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
ബാര്‍ കോഴ ആരോപണത്തിൽ പുറത്തുവന്ന, ശബ്ദ രേഖ നിഷേധിക്കാതെ ബാറുടമ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോൻ
