സ്ത്രീകള്‍ക്ക് നിയമപരമായ സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം ശക്തമാക്കുമെന്ന് വനിതാ കമ്മിഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ . കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടത്തിയ വനിതാ കമ്മീഷൻ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. വയനാട് ജില്ലാതല സിറ്റിംഗില്‍ എത്തിയ പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡന പരാതികൾ ആയിരുന്നു . നിയമ സംരക്ഷണം ഉറപ്പാക്കിയിട്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരുണ്ട് . പല പരാതികളിലും ഒത്തുതീര്‍പ്പിനോ നിയമപരമായ വേര്‍പിരിയലിനോ തയാറാകാതെ മുന്നോട്ടു പോകുന്ന പ്രവണതയുണ്ടെന്നും വനിതാ കമ്മിഷന് അംഗം പറഞ്ഞു.
സ്ത്രീകള്‍ക്ക് നിയമപരമായ സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം ശക്തമാക്കുമെന്ന് വനിതാ കമ്മിഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ
