ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. അമിത് ഷായെ സന്ദർശിച്ചതിന്റെ വിശദാംശങ്ങൾ ശോഭ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
ശോഭ സുരേന്ദ്രൻ ദില്ലിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
