കേരളത്തെ വിമർശിച്ച് വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണൽ. ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ ആശുപത്രികൾക്കെതിരെ നടപടി വൈകുന്നത് എന്തുകൊണ്ടാണെന്ന് ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് വിമർശിച്ചു. കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി നൽകണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.
കേരളത്തെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ
