പാലാ ബിഷപ്പിനെ താൻ പിതാവിനേക്കാൾ ബഹുമാനിക്കുന്നുവെന്നും പക്ഷേ ബിഷപ്പ് പരസ്യമായ നിലപാട് സ്വീകരിക്കണമെന്നും ഷോൺ ജോർജ്. പണ്ടത്തെ പ്രസംഗം മറക്കരുതെന്നും അന്ന് ഒപ്പം നിന്നത് ബിജെപി മാത്രമാണെന്നും അന്ന് കോൺഗ്രസ് നേതാക്കൾ എവിടെ ആയിരുന്നുവെന്നും ഷോൺ ചോദിച്ചു. ദീപിക പത്രത്തെ നിയന്ത്രിക്കുന്നത് കോൺഗ്രസാണെന്നും പത്രത്തിനെതിരായ നിലപാടിൽ പിന്നോട്ടില്ലെന്നും ഷോൺ വ്യക്തമാക്കി.
പാലാ ബിഷപ്പിന് മറുപടിയുമായി ഷോൺ ജോർജ്
