ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 5ജി സ്മാര്‍ട് ഫോണുകളുടെ വില്പനയില് 178 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം സാംസങ്ങിന് ഒരു റെക്കോര്‍ഡ് ഉത്സവ സീസണായിരുന്നു. സെപ്റ്റംബര്‍ 1 മുതല്‍ 60 ദിവസത്തിനുള്ളില്‍ 14,400 കോടി രൂപയുടെ മികച്ച വിറ്റുവരവാണ് രേഖപ്പെടുത്തി. സാംസങ് ഫിനാന്‍സ് പ്ലസും കഴിഞ്ഞ സീസണില്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. പ്ലാറ്റ്ഫോം വഴിയുളള ഇടപാട് ഉത്സവ സീസണില്‍ 10 ലക്ഷത്തിലേറെയായി വര്‍ധിച്ചു. പ്രീമിയം സെഗ്മെന്റ് സ്മാര്‍ട് ഫോണുകളുടെ വിറ്റുവരവില്‍ കമ്പനി 99 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജനുവരി-സെപ്റ്റംബര്‍ മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 30,000 രൂപയ്ക്ക് മുകളിലുള്ള ഫോണ്‍ വിഭാഗത്തില്‍ കമ്പനിയുടെ വളര്‍ച്ച 99 ശതമാനമാണ്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 18 ശതമാനം വിപണി വിഹിതവുമായി സാംസങ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട് ഫോണ്‍ വില്പനക്കാരാണ്. നവംബര്‍ 15 നകം കമ്പനി എല്ലാ 5ജി ഹാന്‍ഡ്സെറ്റുകള്‍ക്കും സോഫ്റ്റ്വെയര് അപ്ഡേറ്റുകള് പുറത്തിറക്കുമെന്നും മിക്ക ഫോണുകളിലും 5ജി ലഭിക്കാന്‍ തുടങ്ങിയെന്നും കമ്പനി അറിയിച്ചു.
സാംസങ്ങിന് ഉത്സവ സീസണില്‍ റെക്കോര്‍ഡ് വിറ്റുവരവ്
