സിംഗിൾ ഡ്യൂട്ടി അടക്കം കെഎസ്ആർടിസിയിലെ പരിഷ്കാര നടപടികളുമായി സഹകരിച്ചാൽ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഈ മാസം പാലിച്ചില്ല. കെ എസ് ആർ ടി സി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിഷ്കരണ നടപടികളോട് യൂണിയൻ നേതാക്കൾ സഹകരിച്ചു. തുടർന്ന് കുടിശിക അടക്കം രണ്ടുമാസം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം മാനേജ്മെൻറ് നൽകി.എന്നാൽ ഈ മാസം ഏഴാം തീയതി ആയിട്ടും ശമ്പളം തൊഴിലാളികളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല.പാറശ്ശാലയിലെ സിംഗിൾ ഡ്യൂട്ടിക്ക് മാസം ഒന്നു കഴിഞ്ഞിട്ടും ലാഭം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നും റിപ്പോർട്ടുകൾ . സിംഗിൾ ഡ്യൂട്ടി വിജയിക്കാതെ വന്നതോടെ മറ്റു ഡിപ്പോകളിലേക്ക് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം വ്യാപിപ്പിക്കാൻ കഴിയാതെ വന്നു. അതോടെ മാനേജ്മെൻറ് ശമ്പള കാര്യത്തിൽ അയവുവരുത്തി എന്നാണ് ഒരു വിഭാഗം തൊഴിലാളികളുടെ വിലയിരുത്തൽ. പാറശ്ശാലയിലെ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം പ്രതീക്ഷിച്ച ഫലം കാണാത്ത വന്നതോടെ മാനേജ്മെന്റും കടുത്ത അതൃപ്തിയിലാണ് .
കെ എസ് ആർ ടി സി യിൽ അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം; ഈ മാസം ലഭിച്ചില്ല
