കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗൺസിലർമാരും എത്തിയതോടെ സംഘർഷം ആരംഭിച്ചു . ഇന്ന് രാവിലെ മുതൽ വലിയ സംഘർഷമാണ് കോർപ്പറേഷനിൽ നടക്കുന്നത്. പ്രതിഷേധത്തിനിടെ ഗ്രിൽ പൂട്ടിയതോടെ സംഘർഷം കൂടി. ഗ്രിൽ തുറക്കണമെന്ന് ബജെപി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതർ തയ്യാറായില്ല. കൂടാതെ മേയർ എത്തിയപ്പോഴും ബിജെപി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കി. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാന്റെ മുറി പൂട്ടിയിട്ടത്. മേയറുടെ മുറിയിലേക്ക് പ്രവേശിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. പ്രധാന ഗേറ്റ് പൊലീസും അടച്ചിരിക്കുകയാണ്.
കത്ത് വിവാദം , തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം
