ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ യുടെ ആദ്യദിനത്തിലുള്ള ആകെ നേട്ടം 140 കോടിയാണ്. ഓപണിംഗില്‍ റെക്കോര്‍ഡ് ഇട്ട ഒരു ചിത്രത്തിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലവും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. നായക കഥാപാത്രത്തെ അവതരിപ്പിച്ച വിജയ്ക്ക് നിര്‍മ്മാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോ നല്‍കുന്നത് 120 കോടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് പ്രതിനായകനെ അവതരിപ്പിച്ച ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 10 കോടിയാണ് സഞ്ജയ്ക്ക് ലഭിക്കുന്ന പ്രതിഫലം. മൂന്നാം സ്ഥാനത്ത് നായികയായി എത്തിയ തൃഷയാണ്. 7 കോടിയാണ് തൃഷയ്ക്ക് ലഭിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ്- തൃഷ കോമ്പിനേഷന്‍ സ്ക്രീനില്‍ എത്തുന്നത് എന്നതും ലിയോ പ്രേക്ഷകരില്‍ സൃഷ്ടിച്ച കൌതുകമായിരുന്നു. ഹരോള്‍ഡ് ദാസിനെ അവതരിപ്പിച്ച അര്ജുന് ലഭിക്കുന്നത് 2 കോടിയാണ്. ഗൌതം വസുദേവ് മേനോന് 70 ലക്ഷവും പ്രിയ ആനന്ദിന് 50 ലക്ഷവും.
‘ലിയോ’ ചിത്രത്തിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം
