റഷ്യൻ കൂലിപ്പട്ടാളത്തിലെ ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വ്യാജ തൊഴിൽ വാഗ്ദാനത്തിൽ അകപ്പെട്ട് റഷ്യൻ സേനയുടെ ഭാഗമായി തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് റൺധീര്‍ ജെയ്സ്വാൾ പ്രസ്താവന ഇറക്കിയത്. ബിനിലിന്റെ മരണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട മലയാളി യുവാവിനെ എത്രയും വേഗം സൈനിക സേവനത്തിൽ നീക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. റഷ്യൻ ആർമിയിൽ റിക്രൂട്ട് ചെയ്തിരുന്ന ഇന്ത്യൻ പൗരന്റെ നിർഭാഗ്യകരമായ മരണത്തെക്കുറിച്ച് വിവരം ലഭിച്ചു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തിൽ നിന്നുള്ള മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം മോസ്കോയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്.
റഷ്യൻ കൂലിപ്പട്ടാളത്തിലെ ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
