ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പികെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പാസ്പോർട്ട് തിരിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകണമെന്നുള്ള ഫിറോസിന്റെ ആവശ്യം നിരസിച്ചു കൊണ്ടായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫിറോസിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനുള്ള നടപടി ആരംഭിച്ചത്. കേസ് ഈ മാസം 23ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പികെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി
