പ്രധാനമന്ത്രിയുടെ വിരുന്നിൽ എൻ.കെ പ്രേമചന്ദ്രൻ പങ്കെടുത്ത സംഭവത്തിൽ വിവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ. വിരുന്നിൽ പങ്കെടുത്തതിൽ അസ്വാഭാവികതയില്ല. സിപിഎമ്മിന്റെത് വിഷയ ദാരിദ്ര്യമാണ്, പ്രേമചന്ദ്രനെ എതിർക്കാൻ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് ഇങ്ങനെയൊരു വിവാദമുണ്ടാക്കിയത്. ഇതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയാണ്. പ്രേമചന്ദ്രനെ കേരളത്തിലെ ജനങ്ങൾക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്നായിരുന്നു. പ്രധാനമന്ത്രി നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഐഎം ശ്രമിക്കുന്നെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ വിരുന്നിൽ എൻ.കെ പ്രേമചന്ദ്രൻ പങ്കെടുത്ത സംഭവത്തിൽ വിവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ
