ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ യാത്രാപ്പടി വിവാദത്തിലും ശ്രീകുമാരൻ തമ്പിയുടെ കേരളാ ഗാന വിവാദത്തിലും പങ്കില്ലെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹദ് പ്രവര്‍ത്തിയാണെന്നും സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദന് രാവിലെ ഫേസ് ബുക്ക് കുറിപ്പിട്ടിരുന്നു. ഇതേ തുടർന്ന് ത്യാഗത്തിന്റേയും സഹനത്തിന്റേയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നുവെന്ന് സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എന്നാണല്ലോയെന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചു.
സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി
