വയനാട് ആളെക്കൊല്ലി കാട്ടാനയ്ക്ക് അരികിൽ ദൗത്യ സംഘമെത്തി. ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നാല് വെറ്ററിനറി ഓഫിസർമാരും ദൗത്യ സംഘത്തിലുണ്ട്. നാല് കുങ്കിയാനകളും ഉണ്ട്.ബാവലി പാതയിലെ ആനപ്പാറയിൽ നിന്നാണ് കാട്ടാന വനത്തിലേക്ക് നീങ്ങിയത്. ദൗത്യത്തിന്റെ ഭാഗമായി ബാവലി – കാട്ടിക്കുളം പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അനുയോജ്യമായ സാഹചര്യം വന്നാൽ മയക്കുവെടി വയ്ക്കാനാണ് പദ്ധതി.
വയനാട് ആളെക്കൊല്ലി കാട്ടാനയ്ക്ക് അരികിൽ ദൗത്യ സംഘമെത്തി
