കിഴക്കഞ്ചേരി സ്വദേശിയും ബി.ജെ.പി പ്രാദേശിക നേതാവുമായ പ്രസാദ് സി നായരും ഡ്രൈവർ പ്രശാന്തും യാത്ര ചെയ്ത കാറിൽ നിന്ന് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടിച്ചു. വാളയാറിലെ പൊലീസ് പരിശോധനയിൽ കാറിൽ ഒരു കാർഡ്ബോർഡ് പെട്ടിയിൽ 500 രൂപയുടെ 100 നോട്ടുകളടങ്ങിയ കെട്ടുകൾ അടുക്കി വെച്ച നിലയിലാണ് കണ്ടെത്തിയത്. ഇവരോട് പണത്തിൻ്റെ രേഖകൾ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് ഹാജരാക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. രണ്ട് പേരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പണം കോടതിക്ക് കൈമാറുമെന്നും വാളയാർ പൊലീസ് പറഞ്ഞു.
ബിജെപി നേതാവിൻ്റെ കാറിലെ പരിശോധനയിൽ ഒരു കോടി രൂപ പിടിച്ചെടുത്തു
